ദഹ്റാൻ- സൗദിയിൽ ഭീമൻ പദ്ധതിക്ക് ഹ്യുണ്ടായി എഞ്ചിനീയറിങ് കരാർ സ്വന്തമാക്കി. സൗദി ദേശീയ എണ്ണകമ്പനിയായ അരാംകോയുടെ വൻ കിട പ്രോജക്റ്റുകളിലൊന്നാണ് ഹ്യുണ്ടായ് എഞ്ചിനീയറിങ് കരാർ ഏറ്റെടുത്തത്. നിലവിൽ കൊറിയൻ കമ്പനികൾക്ക് ലഭിച്ച നിർമ്മാണ കരാറുകളിൽ ഏറ്റവും വലിയ കരാറിനാണ് അരാംകോയുമായി ധാരണയിലെത്തിയതെന്ന് ഹ്യുണ്ടായ് എഞ്ചിനീയറിങ് അറിയിച്ചു.
എണ്ണ, പ്രകൃതി വാതക സംസ്കരണ പ്ലാന്റ് നിർമ്മാണത്തിനായി 2.7 ബില്യൺ ഡോളർ കരാറാണ് ഹ്യുണ്ടായ് നേടിയത്. അതിനോടനുബന്ധിച്ച സഹായ സഹകരണ സംവിധാന കേന്ദ്രങ്ങളും ഉൾപ്പെടെയുള്ള നിർമ്മാണത്തിനാണ് കരാർ. പുതിയ പ്ലാന്റിന്റെ നിർമ്മാണം 2022 ഒക്ടോബർ അവസാനത്തോടെ പൂർത്തിയാക്കാനാണ് പദ്ധതി. അരാംകോയുടെ മുൻ കരാറുകൾ പൂർത്തിയാക്കുന്നതിലെ വിശ്വാസ്യതയാണ് പുതിയ ഭീമൻ കരാർ ലഭിച്ചതിനു പിന്നിലെന്നും മിഡിൽ ഈസ്റ്റിലെ മറ്റു രാജ്യങ്ങളിലേക്കും തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കാനാണ് പദ്ധതിയെന്നും ഹ്യുണ്ടായ് എഞ്ചിനീയറിങ് പറഞ്ഞു.