Sorry, you need to enable JavaScript to visit this website.

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ പിടിയില്‍, രണ്ട് പേരെ തിരയുന്നു

മംഗളൂരു- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച അഞ്ചു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മൂന്നു പേരെ അറസ്റ്റുചെയ്തു. രണ്ടു പേരെ തിരയുകയാണ്.

പെണ്‍കുട്ടിയുടെ ബന്ധുവായ ഗണേഷ് (24), പഞ്ചായത്ത് ബില്‍ കലക്ടര്‍ കൃഷ്ണനായിക് (38), ഓട്ടോഡ്രൈവര്‍ ധനുഷ് നായിക് (23) എന്നിവരെയാണ് വിട്ള പോലീസ് അറസ്റ്റു ചെയ്തത്. പവന്‍, പുനിത് എന്നിവരെയാണ്  പിടികിട്ടാനുള്ളത്. ഇവര്‍ ഒളിവിലാണ്.

ബന്ധുവായ ഗണേഷ് വിനോദയാത്രക്കെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി സുബ്രഹ്മണ്യയില്‍ ലോഡ്ജില്‍ താമസിപ്പിച്ച് രണ്ടുദിവസം പീഡിപ്പിച്ചതായി പോലീസ് കണ്ടെത്തി. പിന്നീട് കഴിഞ്ഞ മാര്‍ച്ചില്‍ വീണ്ടും ഭീഷണിപ്പെടുത്തി സുബ്രഹ്മണ്യയിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു. .

പഞ്ചായത്ത് ജീവനക്കാരനായ കൃഷ്ണപ്പയും പവനും പെണ്‍കുട്ടിയുമായി ഫോണിലൂടെ അടുപ്പം സ്ഥാപിക്കുകയും മറ്റാരും ഇല്ലാത്തപ്പോള്‍ വീട്ടിലെത്തി മാനഭംഗപ്പെടുത്തിയെന്നുമാണ് പരാതി.

സ്‌കൂളിലേക്ക് തനിച്ച് പോകുകയായിരുന്ന പെണ്‍കുട്ടിയെ തങ്ങളുടെ വീടുകളില്‍ വിളിച്ചുകയറ്റിയാണ് പുനിതും ധനുഷും മാനഭംഗപ്പെടുത്തിയതെന്നും പോലീസില്‍ പരാതി ലഭിച്ചു. തുടര്‍ന്നാണ് അഞ്ചു പേര്‍ക്കെതിരെ കേസെടുത്തത്. ആറുമാസം ഗര്‍ഭിണിയാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടി.

 

 

Latest News