Sorry, you need to enable JavaScript to visit this website.

വാട്‌സാപ്പിലൂടെ മുന്‍ ഭര്‍ത്താവിന് തെറി; സൗദി യുവതിക്ക് മൂന്ന് ദിവസം ജയില്‍

ജിദ്ദ - മുന്‍ ഭര്‍ത്താവിനെ തെറിവിളിച്ച കേസില്‍ സൗദി യുവതിയെ ജിദ്ദ ക്രിമിനല്‍ കോടതി മൂന്നു ദിവസം തടവിന് ശിക്ഷിച്ചു. ഇത്തരം ചെയ്തികള്‍ ആവര്‍ത്തിക്കില്ല എന്നതിന് യുവതിയില്‍ നിന്ന് കോടതി രേഖാമൂലം ഉറപ്പു വാങ്ങി.

അഞ്ചു വര്‍ഷം മുമ്പ് വിവാഹബന്ധം വേര്‍പ്പെടുത്തിയിട്ടും മുന്‍ ഭാര്യ വാട്‌സ്ആപ്പിലൂടെയും സ്‌നാപ് ചാറ്റിലൂടെയും എസ്.എം.എസ്സുകളിലൂടെയും തെറിവിളിക്കുന്നതായി ആരോപിച്ച് സൗദി പൗരന്‍ കോടതിയെ സമീപിക്കുകയായിരുന്നു.

കേസിന് രമ്യമായി പരിഹാരമുണ്ടാക്കുന്നതിനാണ് കോടതി ആദ്യം ശ്രമിച്ചത്. ഇരുവരെയും അനുരഞ്ജന കമ്മിറ്റിയിലേക്ക് കോടതി അയച്ചു. അനുരഞ്ജന ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് കേസില്‍ കോടതി വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിച്ചത്.

 

Latest News