ഗുരുവായൂര്‍-ബിഹാര്‍ യുവതി നല്‍കിയ ബലാത്സംഗ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച ബിനോയ് കോടിയേരി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.
രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം പുലര്‍ച്ചെ നിര്‍മാല്യദര്‍ശനത്തിനാണ് അദ്ദേഹം എത്തിയത്.
പ്രദക്ഷിണം പൂര്‍ത്തിയാക്കി പെട്ടെന്ന് പുറത്തുകടന്ന ബിനോയ് വഴിപാട് കൗണ്ടറുകള്‍ തുറക്കാത്തതിനാല്‍ പാല്‍പ്പായസം ശീട്ടാക്കാനുള്ള തുക ക്ഷേത്രം കാവല്‍ക്കാരനെ ഏല്‍പിച്ചാണ് മടങ്ങിയത്.
യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ തിങ്കളാഴ്ച മുംബൈയിലെ ഓഷിവാര പോലീസ് സ്റ്റേഷനില്‍ ബിനോയ് ഹാജരായിരുന്നു.