കൊച്ചി- അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹരജി. പത്തനംതിട്ട, കൊല്ലം, ഇടുക്കി, വയനാട്, എറണാകുളം മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്താണ് ഹരജികൾ. പത്തനംതിട്ടയിൽ ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സി.പി.എം നേതാവ് അനന്തഗോപനും കൊല്ലത്ത് എൻ.കെ.പ്രേമചന്ദ്രന്റെ വിജയം ചോദ്യം ചെയ്ത് എതിർ സ്ഥാനാർഥി എൻ.കെ.ബാലഗോപാലും എറണാകുളത്ത് ഹൈബി ഈഡന്റെയും വയനാട്ടിൽ രാഹുൽ ഗാന്ധിയുടേയും വിജയം ചോദ്യം ചെയ്ത് സരിത എസ് നായരുമാണ് ഹർജികൾ സമർപ്പിച്ചത്. ഇടുക്കിയിൽ ഡീൻ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് മണ്ഡലത്തിലെ വോട്ടറായ റോണി സെബാസ്റ്റ്യനുമാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഹർജി സമർപ്പിക്കാനുള സമയ പരിധിയായ 45 ദിവസം തിങ്കളാഴ്ച അവസാനിച്ചപ്പോൾ അഞ്ച് ഹരജികൾ മാത്രമാണ് എത്തിയത്. ഹരജികൾ ബെഞ്ച് തീരുമാനിക്കാനായി ചീഫ് ജസ്റ്റിസിന്റെ പരിഗണനക്ക് വിടും.