കൊച്ചി- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് മത്സരിച്ച രാഹുല്‍ ഗാന്ധിയുടെ വിജയം ചോദ്യം ചെയ്ത് സരിത എസ് നായര്‍ ഹൈക്കോടതിയില്‍. വയനാട്ടില്‍ നാമനിര്‍ദ്ദേശ പത്രിക വരണാധികാരി തള്ളിയതിനെ ചോദ്യം ചെയ്ത് സരിത ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും തെരഞ്ഞെടുപ്പ് കേസായി നല്‍കാനായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.ഇതോടെയാണ് സരിത രാഹുല്‍ ഗാന്ധിയുടെ വിജയം ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്.
രാഹുല്‍ ഗാന്ധി മത്സരിച്ച വയനാട്ടിലും ഹൈബി ഈഡന്‍ മത്സരിച്ച എറണാകുളത്തും സരിത നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സോളാര്‍ ആരോപണവുമായി ബന്ധപ്പെട്ട കേസുകളിലെ ശിക്ഷിക്കപ്പെട്ടത് റദ്ദാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സരിതയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളുകയായിരുന്നു.
അതേസമയം രാഹുല്‍ ഗാന്ധിയുടെ പഴയ മണ്ഡലമായിരുന്ന അമേഠിയില്‍ സരിതയുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കുകയും ചെയ്തിരുന്നു.