ന്യൂദല്‍ഹി - മലയാളി താരം സഹല്‍ അബ്ദുല്‍സമദിന് മികച്ച ഭാവി വാഗ്ദാനത്തിനുള്ള അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ ബഹുമതി. മലയാളിയായ ജോസഫ് ടോണിയാണ് മികച്ച അസിസ്റ്റന്റ് റഫറി. പോയ വര്‍ഷത്തെ മികച്ച കളിക്കാരായി സുനില്‍ ഛേത്രിയും ആശാലതാ ദേവിയും തെരഞ്ഞെടുക്കപ്പെട്ടു. എ.ഐ.എഫ്.എഫ് നിര്‍വാഹക സമിതി യോഗത്തിനു ശേഷമാണ് അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചത്.
ഏഴാം തവണയും തുടര്‍ച്ചയായി മൂന്നാം തവണയുമാണ് ഛേത്രി മികച്ച താരമാവുന്നത്. മണിപ്പൂരിന്റെ ദംഗ്‌മെയ് ഗ്രെയ്‌സാണ് വനിതാ വിഭാഗത്തില്‍ ഭാവി വാഗ്ദാനമായി തെരഞ്ഞെടുക്കപ്പെട്ടത്.