അബുദാബി- ഗതാഗത നിയമലംഘനത്തിനുള്ള പിഴ കിയോസ്‌ക് വഴി അടയ്ക്കാന്‍ അബുദാബി ഗതാഗത വകുപ്പ് സൗകര്യമേര്‍പ്പെടുത്തി. വാഹന രജിസ്‌ട്രേഷനും െ്രെഡവിംഗ് ലൈസന്‍സും പുതുക്കാനും നേരത്തേ കിയോസ്‌ക് ഏര്‍പ്പെടുത്തിയിരുന്നു.
എമിറേറ്റ്‌സ് ഐഡി ഉപയോഗിച്ച് കിയോസ്‌ക് മുഖേന സേവനങ്ങള്‍ ഉപയോഗപ്പെടുത്താം. ഇന്റഗ്രേറ്റഡ് സര്‍വീസ് സെന്ററുകളിലും (താം) അഡ്‌നോക് പെട്രോള്‍ സ്‌റ്റേഷനുകളിലും സ്ഥാപിച്ച സഹല്‍ കിയോസ്‌ക് വഴിയാണ് സേവനം ലഭിക്കുക. അല്‍ഐനില്‍ ആറും അല്‍ദഫ്‌റ മേഖലയില്‍ ഏഴും ഉള്‍പ്പെടെ അബുദാബി എമിറേറ്റില്‍ 33 സഹല്‍ കിയോസ്‌കുകളാണ് സ്ഥാപിച്ചിരിക്കുന്നത്.
സഹല്‍ കിയോസ്‌ക് മെഷീനില്‍ തിരിച്ചറിയല്‍ രേഖയായ എമിറേറ്റ്‌സ് ഐഡി ഇടുന്നതോടെ വ്യക്തിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ പട്ടിക സ്‌ക്രീനില്‍ തെളിയും. ഏതു വാഹനങ്ങളുമായി ബന്ധപ്പെട്ട നടപടിയാണ് പൂര്‍ത്തിയാക്കേണ്ടതെങ്കില്‍ അത് തെരഞ്ഞെടുത്ത് ക്രെഡിറ്റ് കാര്‍ഡ് വഴി പിഴയും രജിസ്‌ട്രേഷന്‍ പുതുക്കാനുള്ള ഫീസും മറ്റും അടയ്ക്കാം.