ജിദ്ദ - ദക്ഷിണ ജിദ്ദയിലെ ഖുംറയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിക്കുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയിലെത്തിച്ചു.
പുലര്‍ച്ചെയാണ് അപകടമെന്ന് ജിദ്ദ റെഡ് ക്രസന്റ് വക്താവ് അബ്ദുല്ല അബൂസൈദ് പറഞ്ഞു.