റിയാദ് - ചെങ്കടലിനു തെക്കുവെച്ച് വാണിജ്യ കപ്പലിനു നേരെ ആക്രമണം നടത്താനുള്ള ഹൂത്തി മിലീഷ്യകളുടെ ശ്രമം സഖ്യസേന പരാജയപ്പെടുത്തിയതായി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു.
സ്‌ഫോടക വസ്തുക്കള്‍ നിറച്ച റിമോട്ട് കണ്‍ട്രോള്‍ ബോട്ട് ഉപയോഗിച്ചാണ് കപ്പലിനു നേരെ ആക്രമണത്തിനു ഹൂത്തികള്‍ ശ്രമിച്ചത്. ബോട്ട് ശ്രദ്ധയില്‍ പെട്ട സഖ്യസേന ഉടന്‍ തന്നെ ഇത് തകര്‍ക്കുകയായിരുന്നെന്ന് കേണല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു.