മക്ക - നിയമ വിരുദ്ധമായി കുട്ടികൾക്ക് ചേലാകർമം നടത്തിയിരുന്ന വ്യാജ ഡോക്ടറെ മക്ക ആരോഗ്യ വകുപ്പ് പിടികൂടി. സുരക്ഷാ വകുപ്പുകളുമായി സഹകരിച്ച് റെയ്ഡ് ചെയ്താണ് വ്യാജ ഡോക്ടറെ ആരോഗ്യ വകുപ്പ് പിടികൂടിയത്. ആയുർവേദ ഡോക്ടർ ചമഞ്ഞാണ് പ്രതി ചികിത്സകൾ നടത്തിയിരുന്നത്.