കോഴിക്കോട്- കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സമൂഹത്തിനുവേണ്ടി രംഗത്തിറങ്ങുമെന്ന് പ്രശസ്ത ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ അറിയിച്ചു. ഓരോ ജില്ലയിലും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ വിളിച്ചു ചേര്‍ത്ത് അവരുടെ ആവശ്യങ്ങള്‍ അന്വേഷിച്ചറിഞ്ഞ് സഹായിക്കാനാണ് ഫിറോസ് ഒരുങ്ങുന്നത്.
വീടുകളില്‍നിന്നും സമൂഹത്തില്‍നിന്നും അടിച്ചിറക്കപ്പെടുന്ന ഇവര്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം താമസിക്കാനുള്ള പാര്‍പ്പിടമാണെന്ന് അദ്ദേഹം പറഞ്ഞു.
സ്വയംതൊഴില്‍ ഉള്‍പ്പെടെ അവര്‍ക്ക് വേണ്ടി ചെയ്യാന്‍ സാധിക്കുന്ന എല്ലാ കാര്യങ്ങളെ കുറിച്ചും ആലോചിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ ഇവരും നമ്മുടെ സഹോദരങ്ങളാണന്ന് മനസ്സിലാക്കി രംഗത്തിറങ്ങണം. സമൂഹം ഇവരെ ചേര്‍ത്തുപിടിക്കണമെന്നും പരഹസിക്കരുതെന്നും ഫിറോസ് ആവശ്യപ്പെട്ടു.