മലപ്പുറം- ജില്ലയില്‍ എച്ച് 1 എന്‍ 1 വൈറസ് ബാധയെ തുടര്‍ന്ന് ഒരാള്‍ കൂടി മരിച്ചു. കുറ്റിപ്പുറം പൈങ്കണ്ണൂര്‍ സ്വദേശി സൈതലവിയുടെ മകന്‍ നൗഷാദ് (37) ആണ് മരിച്ചത്. ഇതോടെ ഈ വര്‍ഷം എച്ച് 1 എന്‍ 1 ബാധിച്ച് മരിച്ചവരുടെ എണ്ണം ജില്ലയില്‍ നാലായി. രോഗപ്രതിരോധം ഫലവത്താകുന്നില്ലെന്ന ആശങ്ക ജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചിരിക്കയാണ്.
കഴിഞ്ഞ 18 ന് പനിബാധിച്ച് നൗഷാദിനെ കുറ്റിപ്പുറം ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പനി കുറയാതിരുന്നതിനെ തുടര്‍ന്ന് വളാഞ്ചേരിയിലെയും പിന്നീട് കോട്ടക്കലിലെയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ കോട്ടക്കലിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
ജില്ലയില്‍ കഴിഞ്ഞ ആറു മാസത്തിനിടെ എച്ച്1 എന്‍1 ബാധിച്ച് നാലു പേരാണ് മരിച്ചത്. അമ്പതോളം പേര്‍ക്ക് രോഗബാധ കണ്ടെത്തിയിട്ടുണ്ട്.