കൊണ്ടോട്ടി-സംസ്ഥാന ഹജ് കമ്മറ്റിക്ക് കീഴില്‍ പുറപ്പെട്ട ആദ്യഹജ് സംഘങ്ങള്‍ക്ക് കരിപ്പൂരില്‍ സ്‌നേഹോഷ്മള യാത്രയയപ്പ്. ഉച്ചക്ക് 2.25നാണ് സൗദി എയര്‍ലെന്‍സിന്റെ ഈ വര്‍ഷത്തെ ആദ്യ ഹജ് വിമാനം കരിപ്പൂരില്‍ നിന്ന് മദീനയിലേക്ക് പറന്നുയര്‍ന്നത്.
വിമാനങ്ങള്‍ പതിവിലും നേരത്തെ ജിദ്ദയില്‍നിന്ന് ഉച്ചക്ക് 12.10 നും,12,45നുമായി കരിപ്പൂരിലെത്തിയിരുന്നു.133 പുരുഷന്‍മാരും 167 സ്ത്രീകളും ഉള്‍പ്പടെ 300 പേരാണ് ആദ്യവിമനത്തില്‍ യാത്രയായത്. വൈയിട്ട് മൂന്ന്് മണിക്കുളള രണ്ടാമത്തെ വിമാനത്തില്‍ 140 പുരുഷന്‍മാരും 160 സ്ത്രീകളും ഉള്‍പ്പടെ 300 തീര്‍ത്ഥാടകരും പുറപ്പെട്ടു. ഇന്ന് മൂന്ന് വിമാനങ്ങളിലായി 900 പേര്‍ യാത്രയാകും. ആദ്യവിമാനം രാവിലെ 8.40നും രണ്ടാമത്തേത് ഉച്ചക്ക് ഒരു മണിക്കും മുന്നാമത്തേത് വൈകിയിട്ടുമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
പ്രഥമ ഹജ് സര്‍വ്വീസ് മന്ത്രി കെ.ടി ജലീല്‍ ഫ് ളാഗ് ഓഫ് ചെയ്തു.ഹജ് കമ്മറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി ഉദ്‌ബോധനം നടത്തി. ഇബ്രാഹീം ഖലീല്‍ ബുഖാരി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു.ജില്ലാ പോലീസ് സൂപ്രണ്ട് യു.അബ്ദുള്‍ കരീം,ഹജ് സെല്‍ ഓഫീസര്‍ എസ്.നജീബ് എന്നിവര്‍ നിര്‍ദേശങ്ങള്‍ നല്‍കി. പിന്നീട് തീര്‍ഥാടകരെ പ്രത്യേക ബസ്സില്‍ വിമാനം പുറപ്പെടുന്നതിന്റെ മൂന്ന് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തിലെത്തിച്ചു. തീര്‍ത്ഥാടകരെ റോസാപൂ നല്‍കിയാണ് വിമാനത്താവളത്തില്‍ സ്വീകരിച്ചത്.
കേരളത്തില്‍ നിന്ന് ഈവര്‍ഷം 13472 പേര്‍ക്കാണ് ഹജിന് അവസരം ലഭിച്ചത്.ഇവരില്‍ 11094 തീര്‍ഥാാടകര്‍ കരിപ്പൂരില്‍ നിന്നും 2378 പേര്‍ നെടുമ്പാശ്ശേരിയില്‍ നിന്നുമാണ് യാത്രയാവുന്നത്. കരിപ്പൂരിലെ ഹജ് സര്‍വീസുകള്‍ ഈ മാസം 20ന് സമാപിക്കും.