കൊടുങ്ങല്ലൂര്‍- വീഡിയോ ആപ്പായ ടിക് ടോക്കിലൂടെ പരിചയപ്പെട്ട പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തൃശൂര്‍ പെരിങ്ങാവ് കൊട്ടേക്കാട്ടില്‍ അഖിലി(23)നെയാണ് കൊടുങ്ങല്ലൂര്‍ സി.ഐ. പി.കെ. പദ്മരാജന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ടിക് ടോക്ക് വഴി പരിചയപ്പെട്ട ഇയാള്‍ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് തൃശൂരിലേക്ക് വിളിക്കുകയായിരുന്നു. ബൈക്കില്‍ പെണ്‍കുട്ടിയുമായി പല ഭാഗങ്ങളിലും കറങ്ങിയ ശേഷം വൈകീട്ട് ഇയാളുടെ വീട്ടില്‍ താമസിപ്പിച്ചു. വിദ്യാര്‍ഥിനിയെ കാണനില്ലെന്ന അമ്മയുടെ പരാതിയില്‍ പോലീസ് അന്വേഷിക്കുന്നതായി അറിഞ്ഞതോടെ ടിക് ടോക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ഒളിവില്‍ പോയി.
കഴിഞ്ഞ ഞായറാഴ്ചയാണ് കൊടുങ്ങല്ലൂര്‍ സ്വദേശിയായ വിദ്യാര്‍ഥിനിയെ കാണാനില്ലെന്ന് അമ്മ പോലീസില്‍ പരാതിപ്പെട്ടത്. കുട്ടിയെ തിങ്കളാഴ്ച കുന്നംകുളത്തു കണ്ടെത്തി ചോദ്യംചെയ്തപ്പോള്‍ അഖില്‍ പീഡിപ്പിച്ചതായി വെളിപ്പെടുത്തുകയായിരുന്നു.
സൈബര്‍ സെല്ലിന്റെയും സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അഖില്‍ പല സ്ഥലങ്ങളിലും സൗഹൃദം നടിച്ച് പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു.