ജിദ്ദ- ജിദ്ദയില്‍നിന്ന് കൊച്ചിയിലേക്കും ഹൈദരാബാദിലേക്കുമുള്ള എയര്‍ ഇന്ത്യ വിമാനങ്ങളില്‍ (എഐ964, എഐ966) സെപ്റ്റംബര്‍ 15 വരെ സംസം ക്യാനുകള്‍ കൊണ്ടു പോകാനാവില്ലെന്ന് എയര്‍ ഇന്ത്യ ട്രാവല്‍ ഏജന്റുമാരെ അറിയിച്ചു.
വിമാനങ്ങള്‍ മാറ്റിയതും സീറ്റുകള്‍ കുറഞ്ഞതുമാണ് കാരണം. ഹജ് സര്‍വീസുകള്‍ക്കായി വലിയ വിമാനങ്ങള്‍ വിവിധ എയര്‍പോര്‍ട്ടുകളില്‍നിന്ന് എയര്‍ ഇന്ത്യ പിന്‍വലിച്ചിരുന്നു.