ദുബായ്- പതിനേഴ് റൂട്ടുകളിലായി പുതിയ മീഡിയം വലുപ്പമുള്ള 94 ബസുകള്‍ നിരത്തിലിറക്കി ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. ഓരോ ബസിലും 32 പേര്‍ക്ക് ഇരിക്കുകയും ഒമ്പതു പേര്‍ക്ക് നിന്ന് യാത്ര ചെയ്യുകയുമാവാം.
എട്ട് സീറ്റുകള്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന സുരക്ഷാ ബെല്‍റ്റുകള്‍ സഹിതമാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. യൂറോപ്യന്‍ എമിഷന്‍ സ്റ്റാന്‍ഡേര്‍ഡുള്ള ഒപ്‌റ്റെയര്‍ ബസുകളാണ് പുതുതായി നിരത്തിലിറങ്ങിയിരിക്കുന്നത്.
ഭാരക്കുറവും കുറഞ്ഞ ഇന്ധന ഉപയോഗവുമാണ് ബസിന്റെ സവിശേഷതകള്‍. ആര്‍.ടി.എ ഡയറക്ടര്‍ ജനറല്‍ മത്തര്‍ അല്‍ തയാറും ബോര്‍ഡ് അംഗങ്ങളും ബസിന്റെ സവിശേഷതകള്‍ കണ്ട് വിലയിരുത്തി.