അജ്മാന്‍- അല്‍ റൗദ പ്രദേശത്ത് വഴിതെറ്റിയലഞ്ഞ ആറു വയസ്സുകാരനെ പോലീസ് സുരക്ഷിതമായി വീട്ടിലെത്തിച്ചു. പതിവ് പട്രോളിനിടെയാണ് അലഞ്ഞു തിരിയുന്ന കുട്ടിയെ പോലീസ് കണ്ടത്. കുട്ടിയെ പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്ന ഓഫീസര്‍മാര്‍ അവനുമായി സംസാരിക്കുകയും കുടുംബത്തെ കണ്ടെത്താനുള്ള വിവരങ്ങള്‍ മനസ്സിലാക്കുകയുമായിരുന്നു.
സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍പോയ കുട്ടിക്ക് വഴിതെറ്റുകയായിരുന്നു. കുട്ടിയെ ഉത്തരവാദിത്തത്തോടെ നോക്കിക്കൊള്ളാമെന്ന് പിതാവില്‍നിന്ന് പ്രസ്താവന എഴുതി വാങ്ങിയ ശേഷമാണ് വിട്ടയച്ചത്. കുട്ടികള്‍ ഒറ്റക്ക് പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കണമെന്ന് അജ്മാന്‍ പോലീസ് മുന്നറിയിപ്പ് നല്‍കി.