ഷാര്‍ജ- തിങ്കളാഴ്ച അന്തരിച്ച പ്രിയമകന്‍ ശൈഖ് ഖാലിദിന്റെ ചിത്രങ്ങള്‍ ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്ത് ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി.
ശൈഖ് ഖാലിദിന്റെ കുട്ടിക്കാലത്തേയും കൗമാരത്തിലേയും ചിത്രങ്ങളാണ് ഡോ. ശൈഖ് സുല്‍ത്താന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ട്വിറ്ററില്‍ അഞ്ചുലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട് അദ്ദേഹത്തിന്.
ഷാര്‍ജ ഭരണാധികാരിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലും ശൈഖ് ഖാലിദിന്റെ ബാല്യം മുതല്‍ യൗവനം വരെയുള്ള ഫോട്ടോകള്‍ ചേര്‍ത്തിട്ടുണ്ട്. ശൈഖ് ഖാലിദിന്റെ സഹോദരി ശൈഖ ബോദൂര്‍ അല്‍ ഖാസിമിയും പ്രിയ സഹോദരന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു.