മനാമ- ബഹ്‌റൈനില്‍ സ്വിമ്മിംഗ് പൂളില്‍ മലയാളി മുങ്ങി മരിച്ചു. തൃശൂര്‍ ഇരിഞ്ഞാലക്കുട സ്വദേശി പടിയൂര്‍ കാരയില്‍ രഞ്ജിത്താണ് (42) നീന്തുന്നതിനിടെ മുങ്ങിമരിച്ചത്.
കുടുംബസമേതം താമസിക്കുന്ന രഞ്ജിത്ത് കുട്ടികളോടൊപ്പമാണ് സ്വിമ്മില്‍ പൂളില്‍ എത്തിയത്. കുട്ടികള്‍ക്കു മുമ്പില്‍ നീന്തി കൊണ്ടിരിക്കെ ഇദ്ദേഹം വെള്ളത്തിലേക്ക് താഴ്ന്നു പോകുകയായിരുന്നു.
കുട്ടികള്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് അമ്മ ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല.
12 വര്‍ഷമായി ബഹ്‌റൈനിലുള്ള രഞ്ജിത്ത് ഇലക്ട്രോണിക്കല്‍ ഡിസൈനറായിരുന്നു. ഭാര്യ: സിനി. മക്കള്‍: ശ്രീഹരി,ഹരിത.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും.