അബുദാബി- ട്രാഫിക് പരിഷ്‌കാരം കര്‍ശനമാക്കുന്ന അബുദാബിയില്‍ ജൂലൈ ഒന്നു മുതല്‍ സിഗ്നല്‍ ലൈറ്റുകള്‍ അവഗണിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരും കൂടുതല്‍ തുക പിഴ നല്‍കേണ്ടിവരും.
ട്രാഫിക് ലൈറ്റുകള്‍ ലംഘിക്കുന്നവര്‍ക്ക് ആയിരം ദിര്‍ഹവും 12 പോയിന്റുമായിരിക്കും പിഴ ശിക്ഷ. ഇവരുടെ വാഹനങ്ങള്‍ ഒരു മാസത്തേക്ക് കണ്ടുകെട്ടുമെന്നും ഭേദഗതി ചെയ്ത ട്രാഫിക് നിയമം വ്യക്തമാക്കുന്നു.
സീറ്റ് ബെല്‍റ്റ് ധരിക്കാത്ത ഡ്രൈവര്‍ക്കും യാത്രക്കാരനും 400 ദിര്‍ഹമാണ് പിഴ. 1995-ലെ 21-ാം ഫെഡറല്‍ ട്രാഫിക് നിയമത്തിലെ പുതിയ നിയന്ത്രണങ്ങള്‍ ശനിയാഴ്ച പ്രാബല്യത്തില്‍ വരുമെന്ന് അബുദാബി പോലീസ് ജനറല്‍ ഡയരക്ടറേറ്റ് അറിയിച്ചു.
അനുമതിയില്ലാതെ യാത്രക്കാരെ കയറ്റുന്ന ടാക്‌സികള്‍ക്ക് 3000 ദിര്‍ഹം പിഴയും 24 ട്രാഫിക് പോയിന്റും പുതിയ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. നാല് വയസ്സില്‍ താഴെയുള്ള കുട്ടികളെ പിറകിലെ സീറ്റിലിരുത്ത് സുരക്ഷാ ബെല്‍റ്റ് ഇട്ടില്ലെങ്കില്‍ ഡ്രൈവര്‍ 400 ദിര്‍ഹം പിഴയടക്കണം.
റോഡുകള്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ അബുദാബി പോലീസിലെ സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡയരക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ അലി ഖല്‍ഫാന്‍ അല്‍ ദാഹരി അഭ്യര്‍ഥിച്ചു.