തിരുവനന്തപുരം - പെട്രോൾ-ഡീസൽ വില വർധിപ്പിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില വർധിപ്പിച്ച് കമ്പനികൾ. പെട്രോളിന് 2.51 രൂപയും ഡീസലിന് 2.48 രൂപയുമാണ് കൂടിയത്.
രാജ്യത്ത് പെട്രോൾ,ഡീസൽ വില വർധിക്കുമെന്ന് ഇന്നലെ അവതരിപ്പിച്ച ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ സൂചന നൽകിയിരുന്നു.
പെട്രോളിനും ഡീസലിനും ഒരു രൂപ വീതം എക്‌സൈസ് നികുതിയും റോഡ് അടിസ്ഥാന സൗകര്യ സെസും ഏർപ്പെടുത്തിയതോടെയാണ് വില വർധനയുണ്ടായത്.