പാലക്കാട്- പോലീസിന്റെ ഉരുട്ടിക്കൊല വാര്‍ത്തകള്‍ക്കിടയില്‍ അതല്ല തങ്ങളെന്ന് വ്യക്തമാക്കാന്‍ വീഡിയോ വൈറലാക്കി കേരള പോലീസ്.
ഗൃഹസന്ദര്‍ശനത്തിന്റെ ഭാഗമായി കുമരനല്ലൂരില്‍ ഒരു വയോധിക മാത്രം താമസിക്കുന്ന വീട്ടിലെത്തിയ ജനമൈത്രി പോലീസുകാരുടെ വീഡിയോ ആണ് കേരള പോലീസ് ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തത്.
നിങ്ങള്‍ക്കൊപ്പം എന്നും എപ്പോഴും എന്ന തലക്കെട്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഫേസ് ബുക്ക് ഉപയോക്താക്കള്‍ ആഹ്ലാദത്തോടെയാണ് വരവേറ്റത്. അവര്‍ അത് ലൈക്കിയും ഷെയര്‍ ചെയ്തും പോലീസിന് വമ്പിച്ച പിന്തുണയാണ് നല്‍കുന്നത്.