കണ്ണൂര്‍- കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു ദുബായിലേക്ക് നേരിട്ടുള്ള വിമാന സര്‍വിസ് ഈ മാസം 25 ന് തുടങ്ങും. കഴിഞ്ഞ ഡിസംബര്‍ ഒന്‍പതിനു പ്രവര്‍ത്തനം ആരംഭിച്ച വിമാനത്താവളത്തില്‍നിന്ന് ദുബായിലേക്ക് നേരിട്ടു വിമാന സര്‍വിസ് ആരംഭിച്ചിരുന്നില്ല.
സ്വകാര്യ വിമാനക്കമ്പനിയായ ഗോ എയറിനാണു കണ്ണൂര്‍-ദുബായ് സര്‍വിസിനു ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അനുമതി നല്‍കിയത്. ഈമാസം 29 മുതല്‍ കണ്ണൂരില്‍നിന്നു കുവൈത്തിലേക്ക് സര്‍വിസ് നടത്താനും ഗോ എയറിന് അനുമതി ലഭിച്ചിട്ടുണ്ട്.
കോഴിക്കോട്-കണ്ണൂര്‍-ദല്‍ഹി റൂട്ടില്‍ ആഴ്ചയില്‍ അഞ്ചുദിവസം സര്‍വിസ് നടത്തുന്ന എയര്‍ ഇന്ത്യ വിമാനം ദിവസേനയാക്കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ കിയാലിനെ അറിയിച്ചിട്ടുണ്ട്.