അബുദാബി- യു.എ.ഇയില്‍ ബലി പെരുന്നാളിന് പൊതുമേഖലക്കൊപ്പം സ്വകാര്യ മേഖലക്കും നാലു ദിവസത്തെ അവധി ലഭിക്കും. ദുല്‍ഹജ് ഒമ്പത് അറഫാ ദിനം മുതലുള്ള നാല് ദിവസമാണ് അവധി.
ഫെഡറല്‍ അതോറിറ്റി ഫോര്‍ ഹ്യൂമന്‍ റിസോഴ്‌സസ് മന്ത്രി നാസര്‍ ബിന്‍ ഥാനി അല്‍ ഹംദിയാണ് അവധി പ്രഖ്യാപിച്ചത്.
പൊതു, സ്വകാര്യ മേഖലക്ക് ഒരേ അവധി ദിനങ്ങള്‍ ഏര്‍പ്പെടുത്തിയത് ഈ വര്‍ഷം ആദ്യം മുതലാണ്.