മുംബൈ- ലൈംഗീക പീഡനക്കേസില്‍ ബിനോയ് കോടിയേരി മുംബൈ പോലീസിനു മുന്നില്‍ ഹാജരായി. മുംബൈ ഓഷിവാര പോലീസ് സ്‌റ്റേഷനിലാണ് ബിനോയ് ഹാജരായത്. ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ബിനോയ് മടങ്ങിയത്.
വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചുവെന്ന കേസില്‍ ബിനോയ് കോടിയേരിക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം ഇന്നലെയാണ് അനുവദിച്ചത്. ബിനോയ് കോടിയേരി നല്‍കിയ ഹര്‍ജിയില്‍ മുംബൈ ഡിന്‍ഡോഷി കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്.
ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. 25000 രൂപ കെട്ടിവെയ്ക്കുകയും, ഒരു ആള്‍ ജാമ്യത്തിന്റെയും അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ ഡിഎന്‍എ പരിശോധനയ്ക്ക് തയാറാകണമെന്നും കോടതി നിര്‍ദേശം നല്‍കി. മുന്‍കൂര്‍ ജാമ്യം ഒരു വ്യക്തിയുടെ അവകാശമാണെന്ന് പരാമര്‍ശിച്ചുകൊണ്ടാണ് ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം കോടതി അനുവദിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ബിനോയ് ഹാജരാകുമെന്നും കേസന്വേഷണവുമായി സഹകരിക്കുമെന്നും പ്രതിഭാഗം അഭിഭാഷകന്‍ അറിയിച്ചിരുന്നു. അന്വേഷണ കാലയളവില്‍ ബിനോയിക്ക് രാജ്യം വിട്ടു പോകണമെങ്കില്‍ കോടതിയെ അറിയിച്ച് അനുമതി വാങ്ങണം.