കൊല്ലം- പുത്തൂര്‍ വെണ്ടാറില്‍ വാടക വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുഴിക്കോട് സ്വദേശിനി സ്മിത (32) ആണ് മരിച്ചത്. കൊലപാതകമെന്നാണ് സംശയം. വാടക വീട്ടില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ബന്ധുവും കൊല്ലം സ്വദേശിയുമായ യുവാവ് ഒളിവിലാണ്.
ഇയാള്‍ വിളിച്ചറിയിച്ചതനുസരിച്ച് സ്മിതയുടെ സുഹൃത്തായ യുവതിയും ഭര്‍ത്താവും രാവിലെ വീട്ടിലെത്തി നോക്കിയപ്പോഴാണു മൃതദേഹം കണ്ടെത്തിയത്. സ്മിതയുടെ രണ്ടു മക്കള്‍ വീട്ടിലുണ്ടായിരുന്നു. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.