ജിദ്ദയില്‍ ഉണ്ണി ഹൈദര്‍ വണ്ടൂരിന് യാത്രയയപ്പ്

ഉണ്ണിഹൈദര്‍ വണ്ടൂരിന് തഹ്‌ലിയ റസിഡന്‍സ് അസോസിയേഷന്‍ യാത്രയയപ്പ് നല്‍കിയപ്പോള്‍.

ജിദ്ദ- 27 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഉണ്ണിഹൈദര്‍ വണ്ടൂരിന് തഹ്‌ലിയ റസിഡന്‍സ് അസോസിയേഷന്‍ (ട്രാ) യാത്രയയപ്പ് നല്‍കി.
ഫോസാം കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഉണ്ണിഹൈദര്‍ ട്രായുടെ ജനറല്‍ സെക്രട്ടറിയും ജിദ്ദ കാരാപ്പറമ്പ് മഹല്ല് ഭാരവാഹിയുമായിരുന്നു. തനിമ തഹ്‌ലിയ യൂനിറ്റിലും ജിദ്ദാ പ്രവാസി സാംസ്‌കാരിക വേദിയിലും പ്രവര്‍ത്തിച്ചു.
പ്രസിഡന്റ് യാഖൂബ് ചെറുകോട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അലി മാളിയേക്കല്‍, ഹുസൈന്‍ ചെറുകോട്, നിസാര്‍ കോയക്കുഞ്ഞ്, ആബിദ് ഹുസൈന്‍ കരുവാരകുണ്ട്, ജാഫര്‍ പുളിക്കല്‍, അബ്ദുസ്സലാം പെരുമ്പാവൂര്‍, ഫൈസല്‍ കണ്ണൂര്‍, യൂസഫ് ഒലിപ്പുഴ, മുഹമ്മദലി മഞ്ചേരി, അഷ്‌റഫ് കൊളക്കാടന്‍, ശരീഫ് വണ്ടൂര്‍, ഷാനവാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ട്രായുടെ മെമന്റോ സമര്‍പ്പണം പ്രസിഡന്റ് നിര്‍വഹിച്ചു. ചടങ്ങില്‍ തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ സമ്മാന വിതരണം നടന്നു.
മുസ്തഫ മേലാറ്റൂര്‍, ഷാഹുല്‍ ഹമീദ്, കോട്ടക്കല്‍ ശരീഫ്, എളങ്കൂര്‍ അഷ്‌റഫ് ചെമ്മങ്കടവ് എന്നിവരുടെ സംഗീത നിശ അരങ്ങേറി.
പുതിയ ജനറല്‍ സെക്രട്ടറിയായി ഹാരിസ് മുസ്തഫയെ തെരഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറി ശംനാസ് പയ്യന്നൂര്‍ സ്വാഗതവും ട്രഷറര്‍ നൗഷാദ് കൊയിലാണ്ടി നന്ദിയും പറഞ്ഞു.


 

 

Latest News