Sorry, you need to enable JavaScript to visit this website.

സൗദിയില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചാല്‍ കടുത്ത ശിക്ഷ

റിയാദ്- പൊതുസുരക്ഷക്ക് ദോഷകരമായ വിധത്തിൽ ഊഹാപോഹങ്ങളും വ്യാജ വാർത്തകളും കഥകളും കെട്ടിച്ചമക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്ക് അഞ്ച് വർഷം വരെ തടവും മൂന്ന് ദശലക്ഷം റിയാൽ പിഴയും ഈടാക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ബന്ധപ്പെട്ട ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്ന് അറിയിപ്പ് ലഭിക്കാതെ സമൂഹ മാധ്യമങ്ങളിലൂടെ വാർത്ത പ്രചരിപ്പിക്കുന്നത് ഗൗരവമായി കാണുമെന്നും പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഭരണഘടനയുടെ 12-ാം വകുപ്പ് പ്രകാരമാണ് ശിക്ഷ നടപ്പാക്കുകയെന്ന് ട്വിറ്റർ പേജിലൂടെയാണ് പബ്ലിക് പ്രോസിക്യൂഷൻ വെളിപ്പെടുത്തിയത്. 

Latest News