അബുദാബി- മലയാളിയായ സ്വപ്ന നായര്‍ക്ക് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 1.20 കോടി ദിര്‍ഹം സമ്മാനം. ജൂണ്‍ ഒമ്പതിന് വാങ്ങിയ 217892 നമ്പര്‍ ടിക്കറ്റാണ് സ്വപ്നയെ ഭാഗ്യവതിയാക്കിയത്.
സംഘാടകര്‍ ഫോണ്‍ വിളിച്ച് വിവരം പറഞ്ഞപ്പോള്‍ സ്വപ്നക്ക് വിശ്വസിക്കാനായില്ല. ആദ്യമായാണ് തനിക്ക് നറുക്കെടുപ്പില്‍ സമ്മാനം ലഭിക്കുന്നതെന്നും അവര്‍ പറഞ്ഞു.