റാസല്‍ഖൈമ- അല്‍ ബുറയാത്ത് പ്രദേശത്ത് ഒരു വില്ലയിലുണ്ടായ തീപ്പിടിത്തത്തെ തുടര്‍ന്ന് 66 പേരെ ഒഴിപ്പിച്ചു. രണ്ടു വില്ലകളിലുള്ളവരെയാണ് അടിയന്തരമായി ഒഴിപ്പിച്ചത്.
ബുധനാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് പോലീസിന് സന്ദേശമെത്തിയതെന്ന് ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍ സഅബി പറഞ്ഞു. ഉടന്‍തന്നെ സിവില്‍ ഡിഫന്‍സ് കുതിച്ചെത്തി ആളുകളെ ഒഴിപ്പിക്കുകയായിരുന്നു. തീ വേഗം നിയന്ത്രണാധീനമാക്കാന്‍ കഴിഞ്ഞു. ആര്‍ക്കും പരിക്കില്ല. വില്ലയും അതിലെ സാധനങ്ങളും കത്തിയമര്‍ന്നു. തീപ്പിടിത്തത്തിന്റെ കാരണം കണ്ടുപിടിക്കാന്‍ സ്ഥലം ഫോറന്‍സിക് വിദഗ്ധര്‍ക്ക് കൈമാറിയിട്ടുണ്ട്.