മസ്‌കത്ത്- മുംബൈയില്‍നിന്ന് മസ്‌ക്കത്തിലേക്ക് പോയ ഒമാന്‍ എയര്‍ വിമാനം എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി. ബുധനാഴ്ച വൈകിട്ട് മുംബൈ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെ വിമാനത്തിന്റെ എന്‍ജിന്‍ തകരാര്‍ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന 205 യാത്രക്കാരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. ഒമാന്‍ എയറിന്റെ ഡബ്ല്യൂ.വൈ 204 നമ്പര്‍ വിമാനം ബുധനാഴ്ച വൈകിട്ട് 4.15 ഓടെയാണ് പറയന്നുയര്‍ന്നത്. 10 മിനുട്ടോളം മാത്രം ആകാശത്ത് പറന്ന ശേഷമാണ് അടിയന്തരമായി തിരിച്ചിറക്കിയത്.
അടിയന്തര സാഹചര്യം പരിഗണിച്ച് ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ഒരു എന്‍ജിന്‍ മാത്രമുപയോഗിച്ച് 4.50 ഓടെ വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയെന്ന് ഒമാന്‍ എയര്‍ വൃത്തങ്ങള്‍ പറഞ്ഞു.