Sorry, you need to enable JavaScript to visit this website.

സൗദിയില്‍ കാണാതായ ബാലന്‍ നീന്തല്‍ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍

റിയാദ് - സൗദി തലസ്ഥാനത്ത് അല്‍നുസ്ഹ ഡിസ്ട്രിക്ടില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ ബാലന്‍ മുഹമ്മദിനെ ഇതേ ഡിസ്ട്രിക്ടിലെ സ്‌കൂള്‍ ക്ലബ്ബിലെ നീന്തല്‍ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ചൊവ്വാഴ്ച രാത്രിയാണ് ബാലനെ കാണാതായത്. പന്ത്രണ്ടു മണിക്കൂര്‍ നീണ്ട തിരച്ചിലുകള്‍ക്കൊടുവില്‍ ബുധനാഴ്ച രാവിലെയാണ് ബാലനെ നീന്തല്‍ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ച വൈകീട്ട് ഏഴു മണിക്ക് രണ്ടു മക്കളെ താന്‍ അല്‍നുസ്ഹ ഡിസ്ട്രിക്ടിലെ സ്‌കൂള്‍ ക്ലബ്ബില്‍ എത്തിക്കുകയായിരുന്നുവെന്ന് മരിച്ച ബാലന്റെ പിതാവ് പറഞ്ഞു. മിനിറ്റുകള്‍ക്കു ശേഷം ക്ലബ്ബില്‍ തിരിച്ചെത്തിയ തനിക്ക് മകന്‍ മുഹമ്മദിനെ കാണാനായില്ല. ഉടന്‍ സുരക്ഷാ വകുപ്പുകള്‍ക്ക് പരാതി നല്‍കി. സുരക്ഷാ വകുപ്പുകള്‍ അന്വേഷണം തുടരുന്നതിനിടെയാണ് ബുധനാഴ്ച രാവിലെ ക്ലബ്ബിലെ നീന്തല്‍ കുളത്തില്‍ മകന്റെ മയ്യിത്ത് കണ്ടെത്തിയത്. അയല്‍വാസി നടത്തിയ തിരച്ചിലില്‍ നീന്തല്‍ കുളത്തിന്റെ അടിത്തട്ടിലാണ് മൃതദേഹം കണ്ടെത്തിയതെന്നും ബാലന്റെ പിതാവ് പറഞ്ഞു.

 

 

 

Latest News