അബുദാബി- അനുവാദമില്ലാതെ മറ്റൊരാളുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത അറബ് വംശജന് പതിനായിരം ദിര്‍ഹം പിഴ.
മറ്റൊരാളുടെ സ്വകാര്യതയില്‍ കടന്നുകയറിയതിനാണ് ഈ ശിക്ഷ. പിഴ അടക്കുന്നത് കൂടാതെ പരാതിക്കാരന് നഷ്ടപരിഹാരമെന്ന നിലക്ക് 21000 ദിര്‍ഹം നല്‍കുകയും വേണം.
കീഴ്‌കോടതി നേരത്തെ പ്രതിക്ക് 10000 ദിര്‍ഹം പിഴ വിധിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീല്‍ ഉന്നത കോടതി തള്ളുകയായിരുന്നു.
പരാതിക്കാരന്‍ തന്നെ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത പടമാണിതെന്നും അതിനാല്‍ സ്വകാര്യതാലംഘനമില്ലെന്നും പ്രതി വാദിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല.