Sorry, you need to enable JavaScript to visit this website.

ദുബായ് ബസ് അപകടം: പിഴവ് സമ്മതിച്ച് ഡ്രൈവര്‍

ദുബായ്- ഒമാനില്‍നിന്ന് മടങ്ങവേ ദുബായില്‍ മലയാളികളടക്കം 17 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിന് കാരണം തന്റെ പിഴവാണെന്ന് ബസ് െ്രെഡവര്‍ സമ്മതിച്ചു. അപകടത്തിന് കാരണം തന്റെ പിഴവാണെന്ന് ഒമാന്‍ സ്വദേശിയായ ബസ് െ്രെഡവര്‍ മൊഴി നല്‍കിയതായി എമിറേറ്റ്‌സ് ട്രാഫിക് പ്രോസിക്യൂഷന്‍ ജനറല്‍ സലാ ബു ഫറൂഷാ അല്‍ ഫെലസി പറഞ്ഞു. കേസില്‍ ഒമ്പതിന് ഇനി കോടതി വാദം കേള്‍ക്കും.
റോഡ് വീതി കുറയുന്നത് ശ്രദ്ധയില്‍പെടുത്തുന്ന ഉയരം കുറഞ്ഞ ബോര്‍ഡിലേക്ക് അശ്രദ്ധമായി ഡ്രൈവ് ചെയ്ത ഡ്രൈവര്‍ ബസ് ഇടിച്ചുകയറ്റുകയായിരുന്നു.
നിരവധി വകുപ്പുകള്‍ ചുമത്തിയാണ് ബസ് െ്രെഡവറുടെ പേരില്‍ കേസെടുത്തിട്ടുള്ളത്. അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 34 ലക്ഷം ദിര്‍ഹം ബ്ലഡ് മണിയായി നല്‍കണമെന്നാണ് ദുബായ് ട്രാഫിക് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ഡ്രൈവര്‍ നല്‍കേണ്ടിവരും.
ജൂണ്‍ ആറിനായിരുന്നു അപകടം. ഒമാനില്‍ ഈദ് അവധി ആഘോഷിച്ച് മടങ്ങിയവരാണ് അപടത്തില്‍പ്പെട്ടത്.  വിവിധ രാജ്യങ്ങളില്‍നിന്നുള്ള 31 യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നു.

 

Latest News