മുംബൈയിലേക്കുള്ള ദുബായ് വിമാനങ്ങള്‍ അനിശ്ചിതമായി വൈകുന്നു

ദുബായ് - കനത്ത മഴയില്‍ മുംബൈ വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡിംഗിനിടെ റണ്‍വേയില്‍നിന്ന് തെന്നിയതോടെ ദുബായില്‍നിന്നുള്ള വിമാനങ്ങള്‍ അനിശ്ചിതമായി വൈകി. വിമാനത്താവളം അടച്ചിട്ടതോടെയാണ് വിമാനങ്ങള്‍ വൈകിയത്.
സ്‌പൈസ് ജെറ്റ് വിമാനമാണ് റണ്‍വേയില്‍നിന്ന് വഴുതിപ്പോയത്. തിങ്കളാഴ്ച വൈകുന്നേരം മുതല്‍ മുംബൈ വിമാനത്താവളത്തിലെ റണ്‍വേ അടച്ചിട്ടിരിക്കുകയാണ്. ഇതുവരെ 54 വിമാനങ്ങളാണ് മുംബൈയില്‍നിന്ന് വഴിതിരിച്ചുവിട്ടത്.
ദുബായില്‍നിന്ന് മിക്ക വിമാനങ്ങളും പത്ത് മണിക്കൂറിലധികം വൈകി. എയര്‍ ഇന്ത്യ വിമാനം അനിശ്ചിതമായി വൈകുമെന്ന് അറിയിച്ചിട്ടുണ്ട്.

 

Latest News