ബെംഗളൂരു- വിമത നീക്കങ്ങളുടെ പശ്ചാത്തലത്തിൽ കർണാടക സർക്കാർ വീണ്ടും ഭരണ പ്രതിസന്ധിയിലേക്ക്. കോൺഗ്രസിലെ രണ്ട് എം.എൽ.എമാർ കൂടി ഇന്ന് രാജി വച്ചു. കോണ്‍ഗ്രസ് വിമതരായ എംഎല്‍എമാർ രമേഷ് ജാര്‍ക്കിഹോളിയും, ആനന്ദ് സിങ്ങുമാണ് രാജിവച്ചത്. മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി യു.എസ് സന്ദർശനത്തിന് പോയ സാഹചര്യത്തിലാണ് അട്ടിമറി നീക്കം.
എം.എൽ.എമാർ രാജി വച്ചതിനെ തുടർന്ന് കോണ്‍ഗ്രസ് അടിയന്തര നിയമസഭാകക്ഷിയോഗം വിളിചിരിക്കുകയാണ്. കക്ഷിനേതാവ് സിദ്ധരാമയ്യയുടെ വസതിയിലാണ് യോഗം. അതേസമയം രാജിയെക്കുറിച്ച് അറിയില്ലെന്നും സഖ്യസര്‍ക്കാറിനെത്തകര്‍ക്കാന്‍ ശ്രമങ്ങളൊന്നും നടത്തുന്നില്ലെന്നും ബി.എസ് യെഡിയൂരപ്പ പറഞ്ഞു. സഖ്യം തകരുകയാണെങ്കിൽ, മറ്റൊരു തെരഞ്ഞെടുപ്പില്ലാതെ പുതിയ സർക്കാർ ഉണ്ടാക്കുമെന്നും യെഡിയൂരപ്പ വ്യക്തമാക്കി.
കഴിഞ്ഞ മെയിൽ അധികാരത്തിലേറിയ കോണ്‍ഗ്രസ്- ജെ.ഡി.എസ് സര്‍ക്കാരിനെ താഴെയിടാന്‍ തുടക്കം മുതല്‍ തന്നെ ബി.ജെ.പി ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഖ്യത്തിന് കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതോടെ, കൂടുതല്‍ ഭീഷണിയിലായിരിക്കുകയാണ്.