Sorry, you need to enable JavaScript to visit this website.

വീടിന്റെ ഓടിളക്കി അകത്തു കടന്ന് പെണ്‍കുട്ടിയെ കൊല്ലാന്‍ ശ്രമം

കൊല്ലം-  വീടിന്റെ ഓടിളക്കി അകത്തുകടന്ന യുവാവ് പെണ്‍കുട്ടിയെ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പിച്ചു.  ശാസ്താംകോട്ടയിലാണ് സംഭവം. പ്രണയം നിരസിച്ചതിനാണ്  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ യുവാവ് ആക്രമിച്ചതെന്ന് പറയുന്നു. ഗുരുതരമായ പരിക്കുകളോട പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്വകാര്യ ബസ്ജീവനക്കാരനായ അനന്തു എന്ന യുവാവാണ് പുലര്‍ച്ചെ രണ്ടുമണിയോടെ വീടിന്റെ ഓടിളക്കി അകത്തു കടന്നത്. പെണ്‍കുട്ടിക്ക് മൂന്ന് തവണ കുത്തേറ്റു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് വീട്ടുകാര്‍ എത്തിയപ്പോഴേക്കും അനന്തു ഓടി രക്ഷപ്പെട്ടു.
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ എത്തിച്ച പെണ്‍കുട്ടിയെ പരിക്ക് ഗുരുതരമായതിനാല്‍ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. അനന്തു പെണ്‍കുട്ടിയെ ശല്യം ചെയ്യാറുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. പ്രണയാഭ്യര്‍ഥന നടത്തിയെങ്കിലും പെണ്‍കുട്ടി അത് നിരസിച്ചിരുന്നു.

 

Latest News