ദുബായ്- ബിസിനസ് ബേയില്‍ നിര്‍മാണത്തിലുള്ള ബഹുനില കെട്ടിടത്തില്‍ ശനിയാഴ്ച രാവിലെയുണ്ടായ അഗ്‌നിബാധയില്‍ ദുബായ് സിവില്‍ഡിഫന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ താരിഖ് അബ്ദുല്ല അല്‍ ഹവായ് മരിച്ചു. തീ അണച്ച ശേഷം സംഘം സംഭവസ്ഥലം തണുപ്പിക്കുന്ന ജോലിയിലേര്‍പ്പെട്ടിരിക്കെ വൈകിട്ട് താരിഖിനെ കാണാനില്ലെന്ന വിവരം പുറത്തുവരികയായിരുന്നു. നാലാം നിലയില്‍നിന്ന് വീണ് പരുക്കേറ്റാണ് മരണം. സാബീല്‍, അല്‍ഖൂസ്, യൂണിയന്‍ ഫയര്‍ സ്‌റ്റേഷനുകളില്‍നിന്നുള്ള അഗ്‌നിശനമ സേനാ വിഭാഗമാണ് തീയണച്ചത്.
ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അനുശോചിച്ചു.