Sorry, you need to enable JavaScript to visit this website.

സ്വർണക്കടത്തും ബാലഭാസ്കറുടെ മരണവുമായി ബന്ധപ്പെട്ട തെളിവുകൾ കിട്ടിയിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് 

കൊച്ചി - തിരുവനന്തപുരം സ്വർണ കള്ളക്കടത്തിനെയും വയലിനിസ്റ്റ് ബാലഭാസ്‌കറുടെ മരണത്തെയും നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ അറിയിച്ചു.വിവിധ രീതിയിലുള്ള ശാസ്ത്രീയ അന്വേഷണങ്ങൾ നടക്കുകയാണ്. അപകടം നടന്ന ദിവസത്തെ റോഡിന്റെ സ്വഭാവം, വാഹനം അമിത വേഗത്തിലായിരുന്നോ, റോഡിലെ വെളിച്ചം എന്നിവ സംബന്ധിച്ചും പരിശോധന നടക്കുന്നുണ്ടെന്ന് ക്രൈം ബ്രാഞ്ച് കോടതിയെ ബോധിപ്പിച്ചു. ബാലഭാസ്‌കർ, പ്രകാശൻ തമ്പി, ഡോ.രവീന്ദ്രനാഥ് തുടങ്ങിയവരുടെ അക്കൗണ്ട് വിവരങ്ങൾ, ബാലഭാസ്‌കറിന്റെ സ്വത്ത് ആരെങ്കിലും ദുരുപയോഗം ചെയ്‌തോ എന്നിവ പരിശോധിക്കുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

അതേസമയം, കസ്റ്റംസ് ഉദ്യോഗസ്ഥരെ ഹൈക്കോടതി വീണ്ടും രൂക്ഷമായി വിമർശിച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥർ നിഷ്‌ക്രിയരാണോയെന്ന് കോടതി ചോദിച്ചു. സ്വർണ്ണക്കടത്ത് കേസിലെ നാല് പ്രതികളുടെ ജാമ്യഹർജി പരിഗണിക്കവേയായിരുന്നു കോടതിയുടെ വിമർശനം. കേസിൽ കസ്റ്റംസ് സൂപ്രണ്ടിൻറെ പങ്ക് അന്വേഷിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. 83തവണ പ്രതികൾ വിമാനത്താവളം വഴി സ്വർണം കടത്തിയത് വേദനാജനകമാണെന്നും കോടതി നിരീക്ഷിച്ചു.

 

Latest News