കണ്ണൂര്‍- ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ പാര്‍ഥാ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രശ്‌നങ്ങളുണ്ടെന്ന് പരിശോധന നടത്തിയ പുതിയ നഗരസഭാ സെക്രട്ടറി കണ്ടെത്തി.
മുന്‍ സെക്രട്ടറി കണ്ടെത്തിയ ന്യൂനതകള്‍തന്നെ പരിശോധനയില്‍ കണ്ടെത്തിയതായും അവ പരിഹരിക്കാന്‍ ഉടമസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും പുതിയ സെക്രട്ടറി എം.സുരേശന്‍ പറഞ്ഞു.
ആന്തൂര്‍ നഗരസഭ സെക്രട്ടറിയായിരുന്ന കെ. ഗിരീഷ് ഉള്‍പ്പടെ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെയാണ് നാലര വര്‍ഷമായി മട്ടന്നൂര്‍ നഗരസഭാ സെക്രട്ടറിയായിരുന്ന സുരേശന്‍ ചുമലയേറ്റത്.