റിയാദ്- വിദേശികൾക്ക് സൗദി ഗവൺമെന്റ് അനുവദിക്കാനിരിക്കുന്ന നിശ്ചിത കാലയളവിലേക്കുള്ള സ്ഥിരം ഇഖാമയുടെ ഫീസ് പ്രീമിയം റസിഡൻസി സെന്റർ പ്രസിദ്ധീകരിച്ചു.
ഒരു വർഷത്തേക്കാണ് ഇഖാമയെടുക്കാനാഗ്രഹിക്കുന്നതെങ്കിൽ ഒരു ലക്ഷം റിയാൽ മുൻകൂറായി അടയ്ക്കണം. എന്നാൽ രണ്ടു വർഷത്തേക്കാണെങ്കിൽ 1,98,039 റിയാൽ, മൂന്നു വർഷത്തേക്ക് 2,94,156 റിയാൽ, നാലു വർഷത്തേക്ക് 3.88,388 റിയാൽ, അഞ്ചു വർഷത്തേക്ക് 4,80,733 റിയാൽ, ആറു വർഷത്തേക്ക് 5,71,346 റിയാൽ, ഏഴ് വർഷത്തേക്ക് 6,60,143 റിയാൽ, എട്ട് വർഷത്തേക്ക് 7,47,199 റിയാൽ, ഒമ്പത് വർഷത്തേക്ക് 8,32,548 റിയാൽ, പത്ത് വർഷത്തേക്ക് 9,16,224 റിയാൽ എന്നിങ്ങനെയാണ് ഫീസ്. ഒരു വർഷത്തിലധികം കാലത്തേക്ക് മുൻകൂറായി പണമടയ്ക്കുന്നവർക്ക് 2 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കുമെന്ന് നേരത്തെ റസിഡൻസി സെന്റർ അറിയിച്ചിരുന്നു.