സലാല- മസ്‌കത്തിലെ സലാലയില്‍ വഴിയിലൂടെ നടന്നു പോകുകയായിരുന്ന മലയാളി യുവാവ് കാറിടിച്ച് മരിച്ചു. കണ്ണൂര്‍ ആലക്കോട് സ്വദേശി ജിതിന്‍ സെബാസ്റ്റ്യന്‍ (26) ആണ് മരിച്ചത്.
സലാല നമ്പര്‍ അഞ്ചിലെ മസ്‌കത്ത് ഫാര്‍മസിക്ക് സമീപത്തായിരുന്നു അപകടം. റോഡ് വക്കിലൂടെ നടന്നു പോകുകയായിരുന്ന ജിതിനെ പാഞ്ഞുവന്ന കാര്‍ ഇടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കാറോടിച്ചത് മലയാളി ആയിരുന്നു. മൃതദേഹം സലാല ആശുപത്രിയില്‍.