ജിദ്ദ - ഉത്തര ജിദ്ദയിലെ ഫൈസലിയ ഡിസ്ട്രിക്ടില്‍ മലിനജല ടാങ്കില്‍ വീണ് വിദേശ യുവാവ് മരണപ്പെട്ടു. അറബ് വംശജനായ നാല്‍പതുകാരനാണ് മരിച്ചത്.
കെട്ടിടത്തിനു മുന്നില്‍ മൂടി നന്നായി അടക്കാതിരുന്ന മലിനജല ടാങ്കില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു. സിവില്‍ ഡിഫന്‍സ് അധികൃതര്‍ മൃതദേഹം പുറത്തെടുത്തതായി മക്ക പ്രവിശ്യ സിവില്‍ ഡിഫന്‍സ് ഡെപ്യൂട്ടി വക്താവ് കേണല്‍ മുഹമ്മദ് അല്‍ഖര്‍നി പറഞ്ഞു.