അബുദാബി- മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ വെന്‍ഡിംഗ് മെഷീനില്‍ സൗകര്യമേര്‍പ്പെടുത്തി ഇത്തിസാലാത്ത്. യു.എ.ഇയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംവിധാനം. അഡ്‌നോക് ഡിസ്ട്രിബ്യൂഷന്‍ കമ്പനിയുമായി സഹകരിച്ചാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അഞ്ചു മിനിറ്റ് കൊണ്ട് വെന്‍ഡിംഗ് മെഷീനില്‍നിന്ന് മൊബൈല്‍ സ്വന്തമാക്കാം. 24 മണിക്കൂറും പ്രവര്‍ത്തനക്ഷമമായിരിക്കും മെഷീന്‍. അബുദാബി കോര്‍ണിഷിലെ വെന്‍ഡിംഗ് മെഷീനിലാണ് ഈ സൗകര്യം. വിജയകരമെന്ന് കണ്ടാല്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും.
#ിത്തിസാലാത്ത് മൊബൈല്‍ ഉല്‍പന്നങ്ങള്‍ എല്ലാ സ്ഥലത്തും ഏതു സമയത്തും ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയതെന്ന് ഇത്തിസാലാത്ത് അബുദാബി ജനറല്‍ മാനേജര്‍ സുല്‍ത്താന്‍ മുഹമ്മദ് അല്‍ ദാഹിരി പറഞ്ഞു.