കോഴിക്കോട്-സ്ത്രീപീഡന വിഷയം വരുമ്പോള്‍ ആവേശത്തോടെ രംഗത്തിറങ്ങുന്നവരാണ് കേരളത്തിലെ ഇടതുപക്ഷം. ഐസ്‌ക്രീം കേസിന്റെ കാലത്ത് കേരളത്തിലെ തെരുവുകളില്‍ അഴിഞ്ഞാടുന്നത് കണ്ടവരാണ് മലയാളികള്‍. മഹിളാ ഫെഡറേഷന്‍, വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങളെല്ലാം ആവേശത്തോടെ മന്ത്രിയെ തടയുന്നതെല്ലാം കണ്ടവരാണ് മലബാറുകാര്‍. കോഴിക്കോടും വടകരയും കണ്ണൂരും സമരാഭാസങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത് മറക്കാറായിട്ടില്ല.
ഇതെല്ലാം മനസ്സില്‍ വെച്ച് ഇപ്പോഴത്തെ സാഹചര്യത്തില്‍ മുന്‍ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഒ. അബ്ദുല്ല ബിനോയ് കോടിയേരിയെ ട്രോളിയത് സൈബര്‍ ലോകത്ത് വലിയ ആഘോഷമായി. മുന്‍ ആഭ്യന്തര മന്ത്രിയുടെ മകനെ കാണാതായി ഒരാഴ്ചയായി. പിടിക്കാന്‍ വന്ന മുംബൈ പോലീസ് ഇരുട്ടില്‍ തപ്പി തിരിച്ചു പോയി. സി.പി.എം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് വിയര്‍ക്കുന്ന അപൂര്‍വ ദൃശ്യവും കണ്ടു. ഇത്തരമൊരു സന്ദര്‍ഭത്തിലാണ് ബിനോയ് കോടിയേരിയ്ക്ക് രക്ഷാ മാര്‍ഗമെന്ന നിലയില്‍ ഒ. അബ്ദുല്ല ചില ഉപദേശങ്ങള്‍ നല്‍കിയത്. കഥയറിയാതെ ആട്ടം കാണുന്ന സൈബര്‍ ലോകത്ത് ഇതും ആഘോഷമായി