ജിദ്ദ- ഹജ് സീസണ്‍ പ്രമാണിച്ച് മക്കയില്‍ പ്രവേശിക്കുന്നതില്‍നിന്ന് വിദേശികള്‍ക്ക് ഏര്‍പ്പെടുത്താറുള്ള വിലക്ക് വെള്ളിയാഴ്ച പ്രാബല്യത്തില്‍ വരുമെന്ന് മക്ക ഗവര്‍ണറേറ്റ് അറിയിച്ചു.
ഓഗസ്റ്റ് 11 വരെ വിലക്ക് പ്രാബല്യത്തിലുണ്ടാകും. എല്ലാ വര്‍ഷവും ശവ്വാല്‍ 25 മുതല്‍ ദുല്‍ഹജ് 10 വരെ മക്കയില്‍ പ്രവേശിക്കുന്നതില്‍നിന്ന് വിദേശികള്‍ക്ക് വിലക്കുണ്ട്. കാറുകളും ബസുകളും ട്രെയിനുകളും അടക്കം മുഴുവന്‍ വാഹനങ്ങളിലും മക്കയില്‍ പ്രവേശിക്കുന്നവര്‍ക്ക് വിലക്ക് ബാധകമാണ്.
മക്കയില്‍ താമസിക്കുന്ന, മക്ക ഇഖാമയുള്ളവര്‍ക്കും ഹജ് സീസണുമായി ബന്ധപ്പെട്ട ജോലി ആവശ്യാര്‍ഥം മക്കയില്‍ പ്രവേശിക്കേണ്ടവര്‍ക്കും വിലക്ക് ബാധകമല്ല.
ജോലി ആവശ്യാര്‍ഥം മക്കയില്‍ പ്രവേശിക്കുന്നതിന് വിദേശികള്‍ ബന്ധപ്പെട്ട വകുപ്പുകളില്‍നിന്ന് പ്രത്യേക അനുമതി പത്രം നേടിയിരിക്കണമെന്നും വ്യവസ്ഥയുണ്ട്.