തിരുവനന്തപുരം- രണ്ട് വനിതാ തടവുകാര്‍ തിരുവനന്തപുരത്തെ അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് മതില്‍ചാടി രക്ഷപ്പെട്ടു. മോഷണക്കേസിലെയും ചെക്ക് തട്ടിപ്പ് കേസിലെയും പ്രതികളായ സന്ധ്യ,ശില്‍പ്പ എന്നിവരാണ് അട്ടക്കുളങ്ങര സബ് ജയിലില്‍ നിന്നും കാണാതായത്. വൈകീട്ട് നാല് മണിയോടെയാണ് ഇവരെ കാണാതായ വിവരം ജയില്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ജയില്‍ ഡിജിപി ഋഷിരാജ് സിങ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ ജയിലിലെത്തിയിട്ടുണ്ട്. ഡോഗ് സ്‌ക്വാഡിനെയടക്കം ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തുന്നത്.