ഇരിക്കൂര്‍ - പതിനാറുകാരിയെ പ്രലോഭിപ്പിച്ച് വാഹനത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഇരിക്കൂര്‍ പൈസായിലെ ജസീല മന്‍സിലില്‍ ജസീമിനെ(20)യാണ് ഇരിക്കൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. ജസീം ഡ്രൈവറാണ്.
ഇരിക്കൂറിനടുത്തുള്ള പെണ്‍കുട്ടിയെയാണ് വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് എത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. നാട്ടുകാര്‍ പ്രതിയെ തടഞ്ഞു വെച്ച് പോലീസില്‍ ഏല്‍പിക്കുകയായിരുന്നു. പോക്‌സോ നിയമ പ്രകാരം കേസെടുത്ത പ്രതിയെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.