ദുബായ്- ഡ്രൈവിംഗ് ലൈസന്‍സിനുള്ള ടെസ്റ്റ് ദുബായില്‍ കൂടുതല്‍ സ്മാര്‍ട്ടാകുന്നു. വാഹനമോടിക്കുന്നയാളുടെ പിഴവ് കണ്ടെത്താന്‍ ഇന്‍സ്‌പെക്ടര്‍ക്ക് പകരം ക്യാമറ. നഗരത്തിലെ 15 ടെസ്റ്റ് യാര്‍ഡുകളിലാണ് പുതിയ സംവിധാനം.
വാഹനത്തിനുള്ളില്‍ നിരീക്ഷണത്തിന് ക്യാമറയും ഇരുപതോളം സെന്‍സറുകളുമുണ്ടാകും. വാഹനത്തിന് പുറത്ത് നാല് ക്യാമറയും. യാര്‍ഡില്‍ അഞ്ച് ക്യാമറയും. ഡ്രൈവ് ചെയ്യുന്നയാളുടെ എല്ലാ പ്രവര്‍ത്തനങ്ങളും ക്യാമറ ഒപ്പിയെടുക്കും. കണ്‍ട്രോള്‍ ടവറില്‍ പരിശോധകന് എല്ലാം കാണാനാകും. പരിശോധകന്‍ അടുത്തിരിക്കുമ്പോഴുണ്ടാകുന്ന ടെന്‍ഷന്‍ ഒഴിവാക്കാന്‍ ഇത് സഹായകമാകും.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ സ്മാര്‍ട് ഡ്രൈവിംഗ് പരിശോധന ആരംഭിച്ചത്. വിജയകരമായതോടെ ഇത് കൂടുതല്‍ യാര്‍ഡുകളില്‍ നടപ്പാക്കുകയായിരുന്നു. ദുബായില്‍ ലൈസന്‍സ് കിട്ടാന്‍ മൂന്നു പരിശോധനകളുള്ളതില്‍ രണ്ടാമത്തേതാണ് യാര്‍ഡ് ടെസ്റ്റ്.